തൃശൂര്‍ ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

Webdunia
വ്യാഴം, 22 ഡിസം‌ബര്‍ 2022 (11:47 IST)
തൃശൂര്‍ കോര്‍പറേഷനും ചേമ്പര്‍ ഓഫ് കോമേഴ്‌സും നേതൃത്വം നല്‍കുന്ന തൃശൂര്‍ ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം. വൈകിട്ട് ഏഴിന് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജനുവരി 15 വരെ പകലും രാത്രിയുമായാണ് തൃശൂര്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുക. 
 
നാല് സ്ഥിരം വേദികളിലും ചലിക്കുന്ന വേദികളിലും എല്ലാ ദിവസവും കലാപരിപാടികള്‍ നടക്കും. വഞ്ചികുളത്തെ ബോട്ട് യാത്ര, പാലസ് റോഡിലെ ക്രാഫ്റ്റ് ആര്‍ട്ട്, മോട്ടോര്‍ റെയ്ഡ്, റിമി ടോമി, ഔസേപ്പച്ചന്‍, തൈക്കുടം ബ്രിഡ്ജ് എന്നിവര്‍ നയിക്കുന്ന സംഗീത നിശ, ഫുഡ് ഫെസ്റ്റ്, ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍, ഫാഷന്‍ വീക്ക്, ഡാന്‍സ് ഫെസ്റ്റ് തുടങ്ങി നിരവധി ഇനങ്ങള്‍ ഷോപ്പിങ് ഫെസ്റ്റിവലില്‍ കാണാന്‍ സാധിക്കും. 
 
Next Article