തൃശൂര്‍പൂരം പഴയപടി നടത്തിയില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് സംഘാടകര്‍

ശ്രീനു എസ്
ചൊവ്വ, 9 മാര്‍ച്ച് 2021 (08:42 IST)
തൃശൂര്‍പൂരം പഴയപടി നടത്തിയില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് സംഘാടകര്‍. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് ഇത്തരത്തില്‍ നിലപാട് എടുത്തിരിക്കുന്നത്. പൂരം വിളംബരം അറിയിച്ചുകൊണ്ടുള്ള തെക്കേവാതില്‍ തള്ളിത്തുറക്കുന്നതുമുതലുള്ള ചടങ്ങുകളില്‍ ഒന്നുപോലും വെട്ടിക്കുറയ്ക്കാന്‍ പാടില്ലെന്നും സംഘാടകര്‍ പറഞ്ഞു.
 
ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം. നിയമസഭാ തിരഞ്ഞെടുപ്പ് സമയമായതിനാല്‍ പ്രശ്‌നം സങ്കീര്‍ണമാകില്ലെന്നാണ് കരുതുന്നത്. പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ എതിര്‍പക്ഷം രാഷ്ട്രീയ മുതലെടുക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article