നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ പരസ്യം നല്‍കാം

ശ്രീനു എസ്

ചൊവ്വ, 9 മാര്‍ച്ച് 2021 (08:10 IST)
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ പരസ്യം നല്‍കാന്‍ അവസരം. ഒരു മാസത്തേക്ക് ഒരു ബസില്‍ പരസ്യം നല്‍കുന്നതിന് 12,600 രൂപയാണ് ചിലവ് വരുന്നത്. വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമായാണ് കെഎസ്ആര്‍ടിസിയുടെ നീക്കം.
 
അതേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നേടണമെന്ന് നിര്‍ദേശമുണ്ട്. പബ്ലിക് റിലേഷന്‍ വകുപ്പിന്റെ മീഡിയ സെന്ററിലാണ് പരസ്യങ്ങള്‍ക്കുള്ള മുന്‍കൂര്‍ അനുമതി ലഭിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍