തൃശൂരില്‍ ജോലിസമയത്ത് മദ്യപിച്ചെത്തിയ സബ് രജിസ്ട്രാര്‍ക്ക് സസ്പെന്‍ഷന്‍; വിരമിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 7 ഫെബ്രുവരി 2024 (10:04 IST)
തൃശൂരില്‍ ജോലിസമയത്ത് മദ്യപിച്ചെത്തിയ സബ് രജിസ്ട്രാര്‍ക്ക് സസ്പെന്‍ഷന്‍. പയ്യന്നൂര്‍ സബ് രജിസ്ട്രാര്‍ എ കാര്‍ത്തികേയനെയാണ് വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ജിസ്ട്രേഷന്‍ ജോയിന്റ് സെക്രട്ടറി എംവി പ്രമോദിന്റെ ഉത്തരവിന്മേലാണ് നടപടി. 
 
ജനുവരി ആറിന് സബ് രജീസ്ട്രാര്‍ ജോലി സമയത്ത് മദ്യപിച്ചെത്തിയതായി കളക്ട്രേറ്റിലേക്ക് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഉച്ച കഴിഞ്ഞ് മൂന്നരയോടെ പോലീസ് സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി. പിന്നാലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. വിരമിക്കാന്‍ ആഴ്ചകള്‍ ബാക്കിനില്‍ക്കെയാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. 
 
പിന്നാലെ ഇയാളെ ചേലക്കര  മദ്യപിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സസ്പെന്‍ഷന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article