തൃശൂരില്‍ ഓട്ടോറിക്ഷയും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 15 ജൂണ്‍ 2023 (08:23 IST)
തൃശൂരില്‍ ഓട്ടോറിക്ഷയും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. എറാവിലാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവറാണ് മരണപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്. 
 
പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article