നെഞ്ച് പരിശോധിക്കുമ്പോള്‍ മഹേഷ് വലതുകൈ വീശി ഡോക്ടറുടെ നെഞ്ചില്‍ അടിക്കുകയായിരുന്നു. വേദനയുള്ള ഭാഗത്ത് അമര്‍ത്തിയിട്ടാണോ പരിശോധിക്കുന്നതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. കൂടാതെ, വിളിക്കേണ്ടവരൊക്കെ വിളിക്ക് പുറത്തുവെച്ച് കണ്ടോളാം എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.