വടക്കാഞ്ചേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

ശനി, 10 ജൂണ്‍ 2023 (13:14 IST)
വടക്കാഞ്ചേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്. മടപ്പള്ളിക്ക് സമീപം ദേശീയപാതയിലെ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് 11 മണിയോടെ ആയിരുന്നു സംഭവം. 30 ഓളം പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍