പാനൂരില്‍ പിഞ്ചുകുഞ്ഞിനെ തെരുവുനായ ആക്രമിച്ചു. പാനൂര്‍ സ്വദേശി നസീറിന്റെ മകനെയാണ് നായ ആക്രമിച്ചത്. വീടിന്റെ മുറ്റത്ത് വച്ചായിരുന്നു നായ ആക്രമിച്ചത്. കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തിനും കണ്ണിനും പരിക്കേറ്റു. കുട്ടിയുടെ മൂന്നു പല്ലുകളും നഷ്ടപ്പെട്ടിട്ടുണ്ട്.