വയനാട്ടില്‍ മഴപെയ്തപ്പോള്‍ ടെറസില്‍ തുണി എടുക്കാന്‍ പോയ യുവതി ഇടിമിന്നലേറ്റു മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 3 ജൂണ്‍ 2023 (20:25 IST)
വയനാട്ടില്‍ മഴപെയ്തപ്പോള്‍ ടെറസില്‍ തുണി എടുക്കാന്‍ പോയ യുവതി ഇടിമിന്നലേറ്റു മരിച്ചു. മേപ്പാടി ചെമ്പോത്തറ കല്ലുമല കൊല്ലിവെയില്‍ ആദിവാസി കോളനിയിലെ സിമിയാണ് മരിച്ചത്.
 
അപകടത്തെ തുടര്‍ന്ന് യുവതിയെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വൈകിട്ട് അതിശക്തമായ മഴയോട് കൂടിയുണ്ടായ ഇടിമിന്നലില്‍ ആണ് അപകടം. വീടിന് മുകളില്‍ ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍