ഇടുക്കിയില്‍ ഇടിമിന്നലേറ്റ് പരിക്കേറ്റ തൊഴിലാളി മരിച്ചു. എട്ടുപേര്‍ ചികിത്സയിലാണ്. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. കഴിഞ്ഞദിവസം മൂന്നുമണിക്കാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്. ഇതോടൊപ്പം എട്ടുപേര്‍ക്കും പരിക്കേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്. ഇവരുടെ അപകടനില മാറിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.