മൂലമറ്റത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങി മരിച്ചു. ഇന്ന്് രാവിലെ 11 മണിയോടെ മൂലമറ്റം ത്രിവേണി സംഗമ സ്ഥലത്താണ് അപകടമുണ്ടായത്. മൂലമറ്റം സ്വദേശികളായ ബിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.