സിദ്ധിഖ് കൊലക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. പ്രതികളായ ഷിബിലി, ആഷിക്, ഫര്‍ഹാന എന്നിവരെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടല്‍, ഇലക്ട്രിക് കട്ടര്‍ വാങ്ങിയ കട, അട്ടപ്പാടി ചുരം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തുന്നത്.