തൃശ്ശൂര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 25 മെയ് 2023 (08:40 IST)
തൃശ്ശൂര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ തലോര്‍ ജെറുസലേമിനു സമീപം ആണ് സംഭവം. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. പാതയില്‍ കിടന്ന മിനി കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ബസ് വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍