കോഴിക്കോട് വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 24 മെയ് 2023 (08:08 IST)
കോഴിക്കോട് വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. സീറ്റില്ലാത്തതിനാല്‍ ബോണറ്റില്‍ ഇരുന്ന മൂന്നു വിദ്യാര്‍ത്ഥിനികള്‍ക്കുനേരെയാണ് അതിക്രമം ഉണ്ടായത്. കൊല്ലത്ത് നിന്നും മാനന്തവാടിയിലേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് സംഭവം.
 
വെള്ളിമാട് കുന്ന് ഭാഗത്ത് എത്തിയതുമുതല്‍ ഡ്രൈവര്‍ വിദ്യാര്‍ത്ഥിനികളോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കുന്ദമംഗലത്ത് ബസ് എത്തിയപ്പോള്‍ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍