കോഴിക്കോട് അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ അഭ്യാസം; കാറുടമയ്‌ക്കെതിരെ നടപടി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 18 മെയ് 2023 (16:08 IST)
കോഴിക്കോട് അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ അഭ്യാസം കാണിച്ച കാറുടമയ്‌ക്കെതിരെ നടപടി. കോഴിക്കോട് കക്കോടി ബൈപ്പാസ് ഭാഗത്താണ് സംഭവം. അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളമാര്‍ഗ തടസം ഉണ്ടാക്കിയെന്നാണ് ആരോപണം. കാറുടമ വഴികൊടുക്കാതെ ഇടക്കിടെ ബ്രേക്കിട്ട് തടസം നില്‍ക്കുകയായിരുന്നു.
 
രോഗിയുടെ ബന്ധുക്കള്‍ പോലീസിലും നന്മണ്ട ആര്‍ടിഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വാഹനം ഓടിച്ചയാളെ കണ്ടെത്തി ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് നീങ്ങുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍