അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കി

സിആര്‍ രവിചന്ദ്രന്‍

ശനി, 27 മെയ് 2023 (15:59 IST)
അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കി. അരിക്കൊമ്ബന്‍ പ്രശ്നക്കാരനാണെന്നും ഇനിയും ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ മനുഷ്യജീവന് ഭീഷണിയാകുമെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് മയക്കുവെടി വയ്ക്കാന്‍ ഉത്തരവിട്ടത്. നാളെ പുലര്‍ച്ചെയോടെ ആനയെ മയക്കുവെടി വയ്ക്കാനാണ് തമിഴ്‌നാടിന്റെ തീരുമാനം. 
 
അരിക്കൊമ്പനെ പിടികൂടി മേഘമലയിലെ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിടാനാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. ഇന്ന് രാവിലെയാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലിറങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍