കണ്ണൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം

കെ ആര്‍ അനൂപ്

ശനി, 10 ജൂണ്‍ 2023 (11:21 IST)
കണ്ണൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം. ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും കാട്ടുപോത്ത് തകര്‍ത്തു. കണ്ണൂരിലെ കോളയാഡില്‍ ചങ്ങലഗേറ്റ്-പെരുവ റോഡിലാണ് ആക്രമണം.
 
കാട്ടുപോത്ത് വന്ന് ഇടിച്ചതോടെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മറ്റ് വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം ഉള്ളതിനാല്‍ കാട്ടുപോത്ത് കാടുകയറി. ഇതോടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവായി. നേരത്തെ ഇരുചക്ര വാഹന യാത്രക്കാരുടെ നേരെയും കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായി.
 
കഴിഞ്ഞമാസം 30ലധികം കാട്ടുപോത്തുകള്‍ ഇവിടെ തമ്പടിച്ചിരുന്നു.
 
 
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍