പിണറായിയില്‍ 24കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 12 ജൂണ്‍ 2023 (10:27 IST)
പിണറായിയില്‍ 24കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. മേഘ മനോഹര്‍ എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് മേഘയുടെ കുടുംബം ആരോപിച്ചു. 
 
അയ്യപ്പ മഠത്തിന് സമീപത്തെ ഭര്‍തൃവീട്ടില്‍ രണ്ടാമത്തെ നിലയിലാണ് മേഘയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു ജന്മദിന പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷമായിരുന്നു സംഭവം. 

വെബ്ദുനിയ വായിക്കുക