മാളയില്‍ ഭാര്യയുടെ കൊട്ടേഷനില്‍ ഭര്‍ത്താവിനെ ആക്രമിച്ച സുഹൃത്തായ പ്രതി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 13 ജൂണ്‍ 2023 (09:43 IST)
മാളയില്‍ ഭാര്യയുടെ കൊട്ടേഷനില്‍ ഭര്‍ത്താവിനെ ആക്രമിച്ച സുഹൃത്തായ പ്രതി പിടിയില്‍. ഭാര്യയുടെ കൊട്ടേഷനില്‍ സുഹൃത്തായ പ്രതി വടിവാള്‍ വീശിയാണ് ആക്രമിച്ചത്. സംഭവത്തില്‍ 34 കാരനായ ജിന്റോയെ മാള പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതി പാലയില്‍ പലചരക്ക് കട നടത്തുന്ന ജോണ്‍സനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു സംഭവം. ഉച്ചയ്ക്ക് അഞ്ചുപേര്‍ വടിവാളുമായി എത്തി ആക്രമിക്കുകയായിരുന്നു.
 
ഭര്‍ത്താവിനെ ആക്രമിക്കാന്‍ ഭാര്യ രേഖ സുഹൃത്തായ ജിന്റോയെ കൊട്ടേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു. മറ്റു പ്രതികളെ നാട്ടുകാര്‍ അന്നേദിവസം തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍