ആറ്റിങ്ങലില്‍ മുരളീധരന്‍, തൃശൂര്‍ സുരേഷ് ഗോപി; ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി

ബുധന്‍, 14 ജൂണ്‍ 2023 (15:39 IST)
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി. കേന്ദ്ര മന്ത്രിമാരെ അടക്കം മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായ വി.മുരളീധരന്‍ ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കും. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നാണ് മുരളീധരന്‍ ജനവിധി തേടുക. മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര നേതൃത്വം മുരളീധരന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
സിനിമാ താരം സുരേഷ് ഗോപിയും ഇത്തവണ ലോക്‌സഭയിലേക്ക് ജനവിധി തേടും. തൃശൂര്‍ മണ്ഡലത്തില്‍ നിന്നാണ് സുരേഷ് ഗോപി മത്സരിക്കുക. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം സുരേഷ് ഗോപിക്ക് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇത്തവണ മത്സര രംഗത്ത് ഉണ്ടാകില്ലെന്നാണ് വിവരം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍