ബനാറസ് യൂണിവേഴ്‌സിറ്റിയിലെ എം എ ചോദ്യപേപ്പറില്‍ കൗടില്യനെ ജിഎസ്ടി യുടെയും മനുവിനെ ആഗോളവത്കരണത്തിന്റെയും പിതാവാക്കിയ സംഘപരിവാരത്തെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്ക്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പരിഹസിച്ചത്.
ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ പരീക്ഷാ ചോദ്യപേപ്പറില്‍ മനുവിനെ ആഗോളവത്കരണത്തിന്റെ ചിന്തകനായും കൗടില്യനെ ജിഎസ്ടിയുടെ പിതാവായും ചിത്രീകരിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ നല്‍കിയത് വിവാദമായതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പരിഹാസം. ആര്‍എസ്എസുകാരനായ അദ്ധ്യാപകനാണ് ചോദ്യങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്.