വടക്കാഞ്ചേരിയില്‍ ആകാശത്ത് തീവ്രമായ അഗ്നിവെളിച്ചം; ഞെട്ടലോടെ ജനങ്ങള്‍

വെള്ളി, 8 ഡിസം‌ബര്‍ 2017 (10:19 IST)
ആകാശത്തു തീവ്രമായ അഗ്നിവെളിച്ചം. വടക്കാഞ്ചേരി മേഖലയിലാണ് ആകാശത്തു നിന്ന് അഗ്നി പടരുന്ന പ്രതിഭാസം ഉണ്ടായത്. മിനിറ്റുകളോളം ഈ പ്രതിഭാസം തുടര്‍ന്നു. ഇതിനിടയില്‍ പൂമല അണക്കെട്ടിലെ വെള്ളത്തിനു നിറഭേതം കണ്ടുവെന്ന വാര്‍ത്തയും വന്നു. 
 
ആകാശത്തു നിന്ന് ഉല്‍ക്ക പോലെ എന്തെങ്കിലും വസ്തു കത്തിയമര്‍ന്ന് ഈ മേഖയില്‍ പതിച്ചതാണോ എന്ന ആശങ്കയിലാണ് ജനം. ഈ വസ്തു പതിച്ചതു ഡാമിലായതു കൊണ്ടാണു ഡാമിലെ വെള്ളത്തിനു നിറവ്യത്യാസം ഉണ്ടായത് എന്നും ചിര്‍ പറഞ്ഞു. 
 
എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക ഔദ്യേഗിക സ്ഥിരീകരണമായിട്ടില്ല. സന്ധ്യയോടടുത്താണു സംഭവം. അതുകൊണ്ടു തന്നെ വെളിച്ചം വ്യക്തമായി കാണമായിരുന്നു. നിരവധി പേര്‍ ഇതു മൊബൈല്‍ ക്യാമറിയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍