ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ടു മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരുക്ക്

വെള്ളി, 8 ഡിസം‌ബര്‍ 2017 (07:27 IST)
ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ടു മറിഞ്ഞ് അഞ്ചു പേര്‍ രക്ഷപ്പെട്ടു. ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ടാണ് തീരത്തു നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് മറഞ്ഞത്. ശക്തമായ കാറ്റടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് പിന്നീട് തകരുകയായിരുന്നു. 
 
പിന്നീട് ഡോണ്‍ എന്ന മറ്റൊരു ബോട്ടാണ് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ബോട്ടു മറിഞ്ഞ് രക്ഷപ്പെട്ടവര്‍ കോഴിക്കോട് ബീച്ച് ആസ്പത്രിയില്‍ ചികിത്സയിലാണ്. തീരത്ത് കടല്‍ ശാന്തമാണെങ്കിലും ഉള്‍ക്കടല്‍ ഇപ്പോഴും പ്രക്ഷുബ്ധമാണെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍