ഓഖി ചുഴലിക്കാറ്റ്: 180 മത്സ്യത്തൊ‍ഴിലാളികളെ കൂടി കണ്ടെത്തി

വെള്ളി, 8 ഡിസം‌ബര്‍ 2017 (08:57 IST)
കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിൽ പെട്ട് കാണാതായ 180 മത്സ്യതൊ‍ഴിലാളികളെ കൂടി കണ്ടെത്തി. ലക്ഷദ്വീപ് നിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേനയുടെ തിരച്ചിലിനിടെയാണ് കടലില്‍ കുടുങ്ങിയവരെ കണ്ടെത്തിയത്.
 
 ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് മത്സ്യതൊ‍ഴിലാളികളെ കണ്ടെത്തിയത്. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഓഖി ചുഴലിക്കാറ്റിൽ രണ്ട് മരണം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടലില്‍ നിന്ന് 100 മൈല്‍ അകലെയായിരുന്നു മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. 
 
തീരസേനയുടെ വൈഭവ് കപ്പലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.  ദുരന്തത്തിന്റെ ഒന്‍പതാം ദിനമായ ഇന്നും കാണാതായിട്ടുള്ളവരെ പറ്റി സര്‍ക്കാരിന്റെ പക്കന്‍ വ്യക്തമായ കണക്കില്ല. ബുധനാഴ്ച കൊച്ചിയിൽ 23 പേരെയും ലക്ഷദ്വീപിൽ 111 പേരെയും കണ്ടെത്തിയിരുന്നു. കടലിൽ ഇപ്പോഴും ബോട്ടുകൾ കുടുങ്ങിയിട്ടുണ്ടെന്നാണു രക്ഷപ്പെട്ടവർ പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍