മൂന്നര വയസുകാരിയെ ചാക്കിനുള്ളിലാക്കി മര്‍ദ്ദിച്ചു; വീഡിയോ വൈറലായതോടെ രണ്ടാനമ്മയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

വെള്ളി, 8 ഡിസം‌ബര്‍ 2017 (08:35 IST)
മൂന്നര വയസുകാരിയായ കുഞ്ഞിനെ നിരന്തരം ചാക്കിനകത്താക്കി മര്‍ദിക്കുന്ന രണ്ടാനമ്മ അറസ്റ്റില്‍‍. ചണ്ഡീഗഡില്‍ നിന്നാണ് ഈ ക്രൂരതയുടെ നേര്‍ക്കാ‍ഴ്ച. കുഞ്ഞിനെ ചാക്കിലിറക്കി പീഡിപ്പിക്കുന്ന വീഡിയോ വൈറൽ ആയതോടെയാണ്​ രണ്ടാനമ്മ അറസ്റ്റിലായത്.
 
പെൺകുട്ടിയെ രണ്ടാനമ്മ ചാക്കിനകത്താക്കി തൂക്കിപിടിച്ചു പീഡിപ്പിക്കുകയായിരുന്നു. ​കുട്ടിയുടെ കരച്ചിലും വീഡി​യോയിൽ കേൾക്കാം. ജസ്​പ്രീത്​ കൗർ എന്ന സ്​ത്രീക്കെതിരെയാണ്​ പരാതി. സ്​കൂളിൽ എന്താണ്​ സംഭവിക്കുന്നതെന്ന്​ ചോദിച്ചായിരുന്നു പീഡനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍