തിരുവല്ല നിയോജക മണ്ഡലത്തില്‍ ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് കാളിദാസ ഭട്ടതിരിപ്പാട് മത്സരിക്കുന്നു. ഇടതു വലതു മുന്നണികള്‍ക്കെതിരെ ശക്തമായ സ്ഥാനാര്‍ത്ഥിയെയാണ് ബി.ഡി.ജെ.എസ് നിര്‍ത്തിയിരിക്കുന്നതെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി അണികള്‍.
വിശ്വാസ്യതയും നിലവാരവുമില്ലാത്ത സമകാലിക രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ ദൈവീകമായി ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും എന്ന വിശ്വാസത്തിലാണ് അദ്ദേഹം. തിരുവല്ലയിലെ പ്രമുഖ വൈഷ്ണവ ക്ഷേത്രമായ ശ്രീവല്ലഭ ക്ഷേത്രത്തിലെ താന്ത്രിക ജോലികള്‍ക്കായി മലബാറില്‍ നിന്ന് ഇവിടെയെത്തിയതാണ് ഇദ്ദേഹത്തിന്‍റെ പിതാവ് മഹേശ്വരന്‍ ഭട്ടതിരിപ്പാട്.
സംസ്ഥാനത്തിനകത്തും പുറത്തുമായി 800 ലധികം ക്ഷേത്രങ്ങളിലെ താന്ത്രിക പുരോഹിതനായും കാളിദാസ ഭട്ടതിരിപ്പാട് പ്രവര്‍ത്തിക്കുന്നുണ്ട്. തൃശൂര്‍ ചിന്മയാ കോളേജില്‍ നിന്ന് ബിരുദമെടുത്ത ഇദ്ദേഹം യോഗക്ഷേമസഭയുടെ അദ്ധ്യക്ഷനായി തുടര്‍ച്ചയായി ഒന്‍പത് വര്‍ഷങ്ങള്‍ അദ്ദേഹം അമരത്തുണ്ട്. നമ്പൂതിരി ട്രസ്റ്റ് ചെയര്‍മാന്‍, ക്ഷേമ ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെ നേതൃത്വവും അദ്ദേഹം വഹിക്കുന്നു.