ലോറി തടഞ്ഞ ആറംഗ സംഘം 3 ലക്ഷം രൂപ തട്ടിയെടുത്തു

എ കെ ജെ അയ്യര്‍
തിങ്കള്‍, 11 ജനുവരി 2021 (18:40 IST)
വാളയാര്‍: ദേശീയ പാതയില്‍ ലോറി തടഞ്ഞു നിര്‍ത്തി ബൈക്കിലെത്തിയ ആറംഗ സംഘം ലോറിയിലുണ്ടായിരുന്ന മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത്. വാളയാര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അര കിലോ മീറ്റര്‍ അകലെയുള്ള പതിനാലാം കല്ലില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്.
 
ലോറിയിലെ ജീവനക്കാരായ മൂന്നു പേരെ മര്‍ദ്ദിച്ചു കീഴ് പെടുത്തിയാണ്  ഇവര്‍ പണം കവര്‍ന്നത്.എന്നാണു ലോറി ജീവനക്കാര്‍ പറഞ്ഞത്. പിടിവലിക്കിടെ 1.3 ലക്ഷം രൂപ ഉപേക്ഷിച്ചിട്ടാണ് കവര്‍ച്ച സംഘം കടന്നുകളഞ്ഞത്. ഇതിനെ തുടര്‍ന്ന് ലോറിക്കാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.  
 
തമിഴ്നാട്ടിലെ നാമക്കലില്‍ നിന്ന് മുട്ടയുടെ എത്തി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്തു കിട്ടിയ പണവുമായാണ് ഇവര്‍ തമിഴ്നാട്ടിലേക്ക് മടങ്ങിയത്. നാമക്കല്‍ സ്വദേശി പ്രഭാകര്‍ എന്നയാളുടെ പണമാണ് നഷ്ടപ്പെട്ടത്. എന്നാല്‍ ലോറിയിലെ ജീവനക്കാരുടെ മൊഴികളില്‍ വൈരുദ്ധ്യ മുണ്ടെന്നാണ് പൊലീസിന് സംശയം.
 
വാളയാര്‍ സി.ഐ വിനുവിന്റെ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാമക്കല്‍ സ്വദേശികളായ ലോറി ഡ്രൈവര്‍മാര്‍ പ്രകാശ് (41), ശേഖര്‍ (41), ലോറി ക്‌ളീനര്‍ പെരുമാള്‍ (33)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ മുതുകിലും കൈകാലുകളിലും അടിയേറ്റ പാട്ടുകളും മുറിവുകളുമുണ്ട്. എന്നാല്‍ സ്ഥലത്തെ സാഹചര്യങ്ങളും ലോറിയിലെ ജി.പി.എസ്  സംവിധാനങ്ങളും പരിശോധിച്ചപ്പോള്‍ സംഭവം കെട്ടിച്ചമച്ചത്താനോ എന്നും പോലീസ് സംശയിക്കുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

Next Article