ബസിൽ ആഭരണം കവർന്ന തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 16 മെയ് 2022 (17:23 IST)
പന്തളം: ബസ്സിൽ യാത്ര ചെയ്യവേ യാത്രക്കാരിയുടെ സ്വർണ്ണ മാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റിലായി. തൂത്തുക്കുടി അണ്ണാനഗർ സ്വദേശി ഗണേഷിന്റെ ഭാര്യ ദിവ്യ എന്ന മുപ്പതുകാരിയാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം. പന്തളത്തു നിന്ന് അടൂർക്ക് പോയ കെ.എസ്.ആർ.ടി.സി ബസിലായിരുന്നു സംഭവം. പൊലീസിന് ലഭിച്ച പരാതിയെ തുടർന്ന് ബസ്സിൽ നടത്തിയ പരിശോധനയിൽ മാല ദിവ്യയിൽ നിന്ന് കണ്ടെടുത്തു. എന്നാൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ കടന്നുകളഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article