കോളേജ് യൂണിഫോമിലെത്തിയ യുവതി ജൂവലറിയിൽ നിന്ന് കാൽ ലക്ഷം രൂപ കവർന്നു

എ കെ ജെ അയ്യര്‍
വ്യാഴം, 10 മാര്‍ച്ച് 2022 (18:26 IST)
നെയ്യാറ്റിൻകര: കോളേജ് യൂണിഫോമിലെത്തിയ യുവതി ജൂവലറിയിൽ നിന്ന് കാൽ ലക്ഷം രൂപ കവർന്നു.  കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ നെയ്യാറ്റിൻകര ബസ്‌ സ്റ്റാന്റിനടുത്തെ വെള്ളി ആഭരണങ്ങൾ വിൽക്കുന്ന ജൂവലറിയിലാണ് മോഷണം നടന്നത്.

ജൂവലറിയിൽ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് യുവതിയുടെ നീക്കം അറിഞ്ഞത്. ജൂവലറിയിൽ എത്തിയ യുവതി ആളില്ലാത്ത കൗണ്ടറിൽ നിന്ന് ഒരു പഴ്സ് പുറത്തെടുത്തു. പിന്നീട് അത് തിരിച്ചു വയ്ക്കുകയും മേശയ്ക്കുള്ളിൽ നിന്ന് ഒരു കേട്ട് നോട്ടുമായി പുറത്തു പോവുകയും ചെയ്തു. പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടത്തെ ഒരു ബ്യുട്ടി പാർലറിൽ ഒരു യുവതി എത്തുകയും പണം തികയാത്തതിനാൽ തിരികെ പോവുകയും ചെയ്തിരുന്ന സംഭവം അറിഞ്ഞ ശേഷം ഇത് രണ്ടും ഒന്നാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article