സ്‌കൂൾ ബസ് മോഷണം: രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് മേനംകുളത്തു നിന്ന് സ്വകാര്യ സ്‌കൂളിലെ ബസ് മോഷ്ടിച്ച രണ്ട് പേരെ പോലീസ് പിടികൂടി. തുമ്പ പള്ളിത്തുറ സ്വദേശി വിമോദ് (39), വലിയതുറ പുതുവൽ പുരയിടം റോസ്ലിൻ ഹൗസിൽ എഡിസൺ ജോസ് (42) എന്നിവരെ കഴക്കൂട്ടം പൊലീസാണ് അറസ്റ്റ് ചെയ്തു.
ശ്രീകാര്യം വെൺചാവോട് സ്വദേശി പ്രതിഭാ മോഹന്റെ ഉടമസ്ഥതയിലുള്ള മേനംകുളത്തെ മോഹൻ മെമ്മോറിയൽ സ്‌കൂൾ ബസാണ് കഴിഞ്ഞ മാസം മോഷണം പോയത്. കോവിഡ് കാലത്തു ബസ് രണ്ട് വര്ഷങ്ങളായി മേനംകുളത്തെ ഗെയിംസ് വില്ലേജിനടുത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു.
രാത്രി ലോക്ക് പൊളിച്ചാണ് ബസ് മോഷ്ടിച്ചത്. മോഷ്ടിച്ച ബസ് വെട്ടുകാട് പള്ളിവക പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്. പ്രതികൾ സമാനമായ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.