റിസര്‍വ് ബാങ്ക് റിട്ടയേഡ് ഉദ്യോഗസ്ഥനായ സുരേന്ദ്രന്‍ പിള്ളയും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഇവര്‍ തിരുവനന്തപുരത്തുള്ള വീട്ടില്‍ പോയി തിരിച്ചു വന്നപ്പോഴായിരുന്നു കവര്‍ച്ച വിവരം അറിഞ്ഞത്. കവര്‍ച്ച മുതലില്‍ 8000 രൂപയുടെ പട്ടു സാരിയും ഉള്‍പ്പെടുന്നു. പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.