‘രണ്ടില’ ചിഹ്നത്തിൽ റിട്ടേണിങ് ഓഫിസര്‍ക്ക് തീരുമാനമെടുക്കാമെന്ന് ടിക്കാറാം മീണ; പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ജോസ് കെ മാണി

Webdunia
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (20:30 IST)
പാലാ ഉപതെരഞ്ഞെടുപ്പിൽ ‘രണ്ടില’ ചിഹ്നത്തില്‍ തര്‍ക്കം തുടരവെ നിലപാട് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. രണ്ടില ചിഹ്ന തര്‍ക്കത്തില്‍ റിട്ടേണിങ് ഓഫിസര്‍ക്ക് തീരുമാനമെടുക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

റിട്ടേണിങ് ഓഫിസര്‍ക്ക് തീരുമാനമെടുക്കാന്‍ കഴി‍ഞ്ഞില്ലെങ്കില്‍ മാത്രം ഇടപെടും. വ്യക്തത ആവശ്യമാണെങ്കില്‍ വിഷയം തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറാം. തുടര്‍ന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വഴിയോ നേരിട്ടോ വിഷയത്തില്‍ വ്യക്തത വരുത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.

നാമനിര്‍ദേശപത്രിക പരിശോധിച്ച ശേഷമാകും തീരുമാനമുണ്ടാകുക. അവകാശവാദം ഉന്നയിക്കാന്‍ അധികാരം പാര്‍ട്ടി ഭാരവാഹികള്‍ക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രണ്ടില ചിഹ്നം നല്‍കുന്ന കാര്യത്തില്‍ പത്രിക സമർപ്പണത്തിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ചിഹ്നവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article