മോദി സ്തുതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിമർശകർക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ. ബർണാഡ് ഷായുടെ വാക്കുകൾ കടമെടുത്താണ് തരൂരിന്റെ പരിഹാസം. മോദി സ്തുതി വിവാദത്തിൽ തരുരിനെ പരോക്ഷമായി വിമർശിച്ച് കെ മുരളീധരൻ രംഗത്തുവന്നതിന് പിന്നാലെയാണ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തരൂരിന്റെ മറുപടി,
'പന്നികളോട് ഗുസ്തി പിടിക്കരുത് എന്നാണ് ഞാൻ മുൻപേ പഠിച്ചിട്ടുള്ളത്. നിങ്ങളുടെ ശരീരത്തിലും, ചുറ്റും ചെളി പറ്റും. പന്നികൾക്ക് അത് ആനന്തമാണ്' ഈ വാക്കുകളൂടെ ചിത്രമാണ് ശശി തരൂർ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോൺഗ്രസ് വിജയത്തിന് കാരണം. ഓക്സ്ഫോഡ് ഇംഗ്ലീഷ് അറിയാത്ത ചാള്‍സ് മൂന്നുതവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട് എന്നായിരുന്നു മുരളീധരന്‍റെ വാക്കുകൾ