ശശി തരൂരിനെതിരെ വീണ്ടും വിമർശനവുമായി കെ മുരളീധരൻ. മോദിക്കെതിരായ വികാരമാണ് തരൂരിന്റെ വിജയത്തിനു കാരണമെന്നും മുരളീധരൻ പറഞ്ഞു. ഓക്സ്ഫോർഡ് ഇംഗ്ലീഷ് അറിയാത്ത കോൺഗ്രസ് നേതാവ് എ ചാൾസ് മൂന്ന് തവണ ഇവിടെ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരം കോണ്ഗ്രസ് മണ്ഡലമാണ്.