സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം, മുഖ്യമന്ത്രിയുമായി വ്യക്തിപരമായി അടുപ്പമില്ലെന്ന് സ്വപ്നയുടെ മൊഴി

Webdunia
ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (11:33 IST)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായ അടുപ്പം ഇല്ലെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രിയുമായി സംസരിച്ചിട്ടുള്ളത് എന്നും മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമോ അടുപ്പമോ ഇല്ലെനും സ്വപ്ന ഇഡിയ്ക്ക് മൊഴി നൽകിയതായാണ് വിവരം.   
 
കോണ്‍സുല്‍ ജനറലിന്റെ ഒപ്പമല്ലാതെ ഒരു തവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടിട്ടുള്ളത്. ഷാര്‍ജ സുല്‍ത്താനെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഷാര്‍ജ ഭരണാധികാരി വരുമ്പോള്‍ അവരുടെ ആചാരപ്രകാരം സ്വീകരിക്കുന്നത് എങ്ങനെയെന്ന് ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ച്‌ വിളിച്ചിരുന്നു. ശിവശങ്കറിന്റെ ഫോണില്‍ നിന്നാണ് വിളിച്ചത്. സ്വർണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയ്ക്ക് അറിവുണ്ടായിരുന്നില്ല എന്നും സ്വപ്ന മൊഴി നൽകി

അനുബന്ധ വാര്‍ത്തകള്‍

Next Article