മൂന്നുവർഷത്തോളമായി മകളെ പീഡനത്തിനിരയാക്കി; കോട്ടയത്ത് രണ്ടാനച്ഛൻ അറസ്റ്റിൽ

ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (09:26 IST)
കോട്ടയം: പതിനൊന്നുകാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛനെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോൾ 11 വയസുള്ള പെൺകുട്ടിയെ എട്ട് വയസുമുതൽ കഴിഞ്ഞ മൂന്നുവർഷമായി രണ്ടാനച്ഛൻ പീഡനത്തിന് ഇരയാക്കിവരികയായിരുന്നു. പത്തനംതിട്ട തടിയൂര്‍ സ്വദേശിയായ നാല്‍പ്പത്തിയാറുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.   
 
പെണ്‍കുട്ടിയുടെ അമ്മയ്ക്ക് തോന്നിയ സംശയെത്തെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍, വനിതാ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി നിരന്തരം പീഡനത്തിന് ഇരയായതായി വ്യക്തമായത്. ഏഴ് വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയുടെ മാതാവുമൊത്ത് കഴിഞ്ഞ് വരികയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍