നഴ്സിങ് ഓഫീസർ ഒരുമാസമായി അവധിയിൽ, കൊവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല: സന്ദേശം അസത്യമെന്ന് ആർഎംഒ

ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (08:56 IST)
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലമാണ് കൊവിഡ് രോഗി മരിച്ചത് എന്ന നഴ്സിങ് ഓഫീസറുടെ സന്ദേശം വസ്ഥുതാവിരുദ്ധമാണെന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആർഎംഒ ഡോക്ടർ ഗണേഷ്, ഒരു മാസത്തോളമായി നഴ്സിങ് ഓഫീസർ അവധിയിലാണ് എന്നും കൊവിഡ് ചികിത്സാ പ്രവർത്തനങ്ങളിൽ ഏർപ്പീട്ടിട്ടില്ല എന്നും ആർഎംഒ പറഞ്ഞു.
 
കീഴ്ജീവനക്കാരെ കാര്യക്ഷമമാക്കാൻ അസത്യം പറഞ്ഞതാണ് എന്നും, ആശുപത്രിയിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല എന്നും അവർ രേഖാമൂലം വിശദീകരണം നൽകിയിട്ടുണ്ട് എന്നും ആർഎംഒ വ്യക്തമാക്കി. ഹാരിസിന്റെ മരണം ചികിത്സാ പിഴവുകൊണ്ടല്ല എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ജൂൺ 26 മുതൽ ജൂലൈ 20 വരെയാണ് ഹാരിസ് ചികിത്സയിൽ ഉണ്ടായിരുന്നത്. പ്രമേഹവും രക്തസമ്മർദ്ദവും ഭാരക്കൂടുതലും മറ്റു ശാരിരിക പ്രശ്നങ്ങളും ശക്തമായ കൊവിഡ് ലക്ഷണങ്ങളും ഉണ്ടായിരുന്നു. മരിയ്ക്കുമ്പോഴും അദ്ദേഹം കൊവിഡ് പൊസിറ്റീവ് ആയിരുന്നു.  
 
എൻഐവി വെന്റിലേറ്ററിലാണ് അദ്ദേഹത്തിന് ചികിത്സ നൽകിയിരുന്നത്. ഇതിലെ ശ്വസന സഹായിയുടെ ഓക്സിജൻ ട്യൂബുകൾ ഊരിപ്പോകുന്നതല്ല. 24 ദിവസവും അതിതീവ്ര പരിചരണവും എല്ലാ ആഅധുനിക ചികിത്സയും ഇദ്ദേഹത്തിന് നൽകിയിരുന്നു, നഴ്സിങ് ഓഫീസറുടെ നിരുത്തരവാദപരമായ പ്രസ്താവനയെ തുടർന്ന് 3,500 ലധികം കൊവിഡ് രോഗികളെ ചികിത്സിച്ച് ഭേതമാക്കിയ സ്ഥാപനത്തെ ഒരു സംഘം ആക്രമിയുക്കയാണെന്നും ആശുപത്രി അധികൃതർ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍