സെൽടോസിന്റെ ആനിവേഴ്സറി എഡിഷനെ വിപണിയിൽ എത്തിച്ചിരിയ്ക്കുകയാണ് കിയ.. കിയയുടെ ഇന്ത്യയിലെ ആദ്യ വാഹനമായാണ് സെൽടോസ് വിപണിയിൽ എത്തിയത്. 13.75 ലക്ഷം രൂപയാണ് ആനിവേഴ്സറി പതിപ്പിലെ അടിസ്ഥാന വകഭേതത്തിന്റെ എക്സ് ഷോറൂം വില. ഒരു സ്പോട്ടീവ് വകഭേതം പോലെയാണ് ആനിവേഴ്സറി പതിപ്പിനെ ഒരുക്കിയിരിയ്ക്കുന്നത്. മിഡ്-സ്പെക് വേരിയന്റ് ആയ HTX അടിസ്ഥാനമായാണ് ഈ വേരിയന്റിനെ ഒരുക്കിയിരിക്കുന്നത്.
എക്‌സ്-ലൈന്‍ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ രൂപകൽപ്പന എങ്കിലും കണ്‍സെപ്റ്റിന്റെ മുഴുവൻ ഘടകങ്ങളും ആനിവേഴ്സറി എഡിഷനില്‍ ഉണ്ടാകില്ല. അറോറ ബ്ലാക്ക് പേള്‍ എന്ന സിംഗിള്‍ ടോണ്‍ നിറത്തിലും ഗ്രാവിറ്റി ഗ്രേ/അറോറ ബ്ലാക്ക് പേള്‍, സ്റ്റീല്‍ സില്‍വര്‍/അറോറ ബ്ലാക്ക് പേള്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍/അറോറ ബ്ലാക്ക് പേള്‍ എന്നിങ്ങനെ മുന്ന് ഡ്യുവല്‍ ടോണുകളിലും വാഹനം ലഭ്യമാകും.
HTX വേരിയന്റിലെ എല്ലാ ഫീച്ചറുകളും ആനിവേഴ്സറി എഡിഷനിലും നല്‍കിയിട്ടുണ്ട്. HTX വേരിയന്റുകളുളിലെ 115 ബിഎച്ച്പി കരുത്തും, 144 എൻഎം ടോര്‍ക്കും ഉത്പാദിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്‌പി കരുത്തും, 250 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകളിലാണ് വാഹനം എത്തിയിരിയ്ക്കുന്നത്.