വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി എംഎൽഎ പീഡിപ്പിച്ചു, മകനും ബന്ധുവും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പരാതിയുമായി ഗായിക

Webdunia
ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (11:13 IST)
ലക്നൗ: വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി എംഎൽഎ പീഡിപ്പിച്ചു എന്നും പിന്നാലെ എംഎൽഎയുടെ മകനും ബന്ധുവും കൂട്ടബലത്സംഗത്തിന് ഇരയാക്കി എന്നും പരാതി നൽകി 25 കാരിയായ ഗായിക. ഉത്തര്‍പ്രദേശിലെ നിഷാദ് പാര്‍ട്ടി എംഎല്‍എ വിജയ് മിശ്രയ്‌ക്കെതിരെയാണ് ഗായിക പരാതി നൽകിയിരിയ്ക്കുന്നത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2014 ലാണ് അദ്യത്തെ സംഭവം ഉണ്ടാകുന്നത്.
 
ഒരു സംഗീത പരിപാടിയ്ക്കെന്ന പേരിൽ വിളിച്ചുവരുത്തിയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് എംഎൽഎ ഭീഷണിപ്പെടുത്തി. 2015ല്‍ വാരാണസിയിലെ ഹോട്ടലില്‍ വെച്ച്‌ വിജയ് മിശ്ര വീണ്ടും പീഡിപ്പിച്ചു. തുടർന്ന് തന്നെ വീട്ടിൽ കൊണ്ടുവിടാൻ എംഎൽഎ മകനോടും ബന്ധുവിനോടും പറഞ്ഞു. എന്നാൽ ഇവർ മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. ഭൂമി തട്ടിപ് കേസിൽ എംഎൽഎ ജയിലിൽ കഴിയവെയാണ് യുവതിയുടെ വെളിപ്പെടുത്തൽ.

അനുബന്ധ വാര്‍ത്തകള്‍

Next Article