75 കാരനെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി അയൽക്കാരൻ, സംഭവ ഇടുക്കിയിൽ

ഞായര്‍, 18 ഒക്‌ടോബര്‍ 2020 (14:01 IST)
തൊടുപുഴ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 75 കാരനെ കോടാലികൊണ്ട് അടിച്ച് കൊലപ്പെടുത്തി അയൽക്കാരൻ. ശനിയാഴ്ച രാത്രി 8.30 ഓടെ ഇടുക്കി കമ്പംമേട്ടിലാണ് സംഭവം ഉണ്ടായത്. നെടുങ്കണ്ടം സ്വദേശി രാമഭദ്രനാണ് മരിച്ചത്. തർക്കത്തിനിടെ അയൽവാസിയും സുഹൃത്തുമായ ജോർജ്ജുകുട്ടി കൊടാലികൊണ്ട് രാമഭദ്രന്റെ തലയ്ക്കടിയ്ക്കുകയും ചവിട്ടിവീഴ്ത്തുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു.
 
അടിപിടിയില്‍ ജോർജ്ജ് കുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. രാമഭദ്രനെ ആശുപത്രിയിലെത്തിയ്ക്കാൻ സഹോദരന്റെ സഹായം തേടിയതോടെയാണ് സംഭവം പൊലീസ് അറിയുന്നത്. ജോര്‍ജ്ജ് കുട്ടിയുടെ വീട്ടില്‍ വെച്ച് ഇരുവരും മദ്യപിയ്ക്കുന്നതിനിടെയാണ് സംഭവം. ഇരുവരും ഒറ്റക്കാണ് താമസം. രാത്രി സമയങ്ങളില്‍ ഇവര്‍ ഒന്നിച്ചിരുന്നു മദ്യപിക്കുന്നതും ചീട്ടുകളിക്കുയ്ക്കുന്നതും പതിവായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍