ഐപിഎല്‍ 13 സീസണിൽ തന്റെ ആദ്യ ഐപിഎൽ സെഞ്ചറി കണ്ടെത്തിയിരിയ്ക്കുകയാണ് ശിഖർ ധവാൻ. ചെന്നൈ സൂപ്പർ കിങ്സിനെ പരജയപ്പെടൂത്തിയ മത്സരത്തിൽ തുടക്കത്തിൽ പരുങ്ങിയ ഡൽഹിയ്ക്ക് തുണയായത് ശിഖർധവാന്റെ മിന്നൽ പ്രകടനമായിരുന്നു. 58 പന്തുകള്‍ നേരിട്ട ധവാന്‍ 14 ഫോറും ഒരു സിക്‌സും അടക്കം 101 റണ്‍സ് നേടി പുറത്താകാതെ നിന്നു. സമ്മർദ്ദങ്ങളേതുമില്ലാതെ കൂളായാണ് ധവാന്റെ സെഞ്ച്വറി നേട്ടം.
ആദ്യം ബാറ്റ് ചെയ്ത ചെന്നെ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയ്ക്ക് ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ പൃഥ്വി ഷായെ നഷ്ടമായി. ഈ സമയം ഒരു റൺപോലും ഡൽഹി കണ്ടെത്തിയിരുന്നില്ല. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ടീം സ്കോർ 26 എന്ന നിലയിൽ നിൽക്കേ രഹാനെയെയും ഡൽഹിയ്ക്ക് നഷ്ടമായി എന്നാൽ അത്തരം സമ്മർദ്ദങ്ങളൊന്നും ധവാനെ ബാധിച്ചില്ല. ശ്രേയസ് അയ്യർക്കൊപ്പം ചേര്‍ന്ന് ധവാന്‍ ഡല്‍ഹിയുടെ സ്‌കോര്‍ വേഗത്തില്‍ ഉയർത്തി.
കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ ധവാന് സാധിച്ചു. 12ആം ഓവറിൽ ശ്രേയസ് അയ്യർ കൂടാരം കയറിപ്പോഴും ധവാൻ കൂസലില്ലാതെ കളി തുടർന്നു. മൂന്നു തവണ പുറത്താകലിൽനിന്നും ധവാൻ രക്ഷപ്പെടുന്നതും കളിയിൽ കണ്ടു. സാക്ഷൽ എംഎസ് ധോണിയും ദീപക് ചഹറും, ശര്‍ദുല്‍ താക്കൂറും ധവാന്റെ ക്യാച്ച് നഷ്ടപ്പെടൂത്തി. ഏറെ കൂളായാണ് ധവാനെ ഗ്രൗണ്ടിൽ കണ്ടത്. സിഎസ്‌കെയിലെ സുഹൃത്തുകളുമായി ധവാൻ തമാശ പറഞ്ഞ് ചിരിയ്ക്കുന്നതെല്ലാം മത്സരത്തിനിടെ കാണാമായിരുന്നു.