രാജ്യത്ത് കൊവിഡ് ബാധിതർ 76 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 46,791 പേർക്ക് രോഗബാധ, 69,721 രോഗമുക്തർ
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 46,791 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തോട് അടുക്കുകയാണ്. 75,97,064 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. രോഗമുക്തി നിരക്കും വർധിയ്ക്കുന്നുണ്ട്. 69,721 പേരാണ് കഴിഞ്ഞദിവസം രോഗമുക്തി നേടിയത്.
587 പേർ ഇന്നലെ മരിച്ചു, കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,15,197 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 67 ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 67,33,329 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 7,48,538 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 10,32,795 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കി. 9,61,16,771 സാംപിളുകളാണ് രാജ്യത്ത് ഇതുവരെ ട്രെസ്റ്റ് ചെയ്തത്.