മദ്യപിച്ചു തമ്മിൽ തല്ലിയ പോലീസുകാർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍

വ്യാഴം, 9 മാര്‍ച്ച് 2023 (18:56 IST)
പത്തനംത്തിട്ട: മദ്യപിച്ചു തമ്മിൽ തല്ലുകൂട്ടിയ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പത്തനംതിട്ട പോലീസ് ഹെഡ് ക്വർട്ടേഴ്‌സിലെ സീനിയർ പോലീസ് ഉദ്യോഗസ്ഥരായ ജി.ഗിരി, ജോൺ ഫിലിപ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം മൈലപ്രയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ സേനയിൽ സ്ഥാനക്കയറ്റം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരുടെ യാത്രയയപ്പു പരിപ്പാടി നടന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സസ്പെൻഷനൊപ്പം അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍