യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മർദ്ദനം : പ്രതികളെ തേടി ഡി.വൈ.എഫ്.ഐ ഓഫീസിൽ എത്തിയ സി.ഐ ക്ക് സ്ഥലംമാറ്റം

ഞായര്‍, 5 മാര്‍ച്ച് 2023 (12:52 IST)
കൊല്ലം: മുഖ്യമന്ത്രിക്കെതിരെ വഴിതടയൽ സമരത്തിന് തയ്യാറായ യൂത്ത് കോൺഗ്രസ് നേതാക്കളെ ഡി.വൈ.എഫ്.ഐ കാർ ക്രൂരമായി മർദിച്ച കേസിനെ കുറിച്ച് അന്വേഷിക്കാൻ ഡി.വൈ.എഫ്.ഐ ഓഫീസിൽ എത്തിയ അന്വേഷണ സംഘത്തിലെ ഉദോഗസ്ഥനായ സർക്കിൾ ഇൻസ്‌പെക്ടറെ സ്ഥലം മാറ്റിയതായി റിപ്പോർട്ട്.
 
ഇതിനൊപ്പം കേസിന്റെ അന്വേഷണത്തിൽ നിന്ന് എസ്.ഐ മാർ ഉൾപ്പെടെ അഞ്ചു പേരെയും സ്ഥലംമാറ്റുകയും പുതിയ അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തതായി ആരോപണം. ആദ്യം കേസന്വേഷണ ചുമതല കൊല്ലം ഈസ്റ്റ് സി.ഐ ജി.അരുണിനായിരുന്നു. ഇദ്ദേഹവും സംഘവും കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ എത്തിയിരുന്നു.
 
എന്നാൽ ഇദ്ദേഹത്തെയും സംഘത്തെയും അവിടെയുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ നേതാക്കൾ ഉൾപ്പെടെയുള്ളവർ ഭീഷണിപ്പെടുത്തി തിരികെ അയച്ചു എന്നാണു റിപ്പോർട്ട്. തുടർന്ന് ഇദ്ദേഹത്തെ ഇപ്പോൾ ഏഴുകോണിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
 
എട്ടു മാസം മുമ്പാണ് അരുൺ ഇവിടേക്ക് സ്ഥലം മാറി വന്നത്. എന്നാൽ ഇത്തരം നടപടികൾ പോലീസിന്റെ ആത്മവീര്യം കെടുത്തും എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍