യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ

തിങ്കള്‍, 27 ഫെബ്രുവരി 2023 (16:37 IST)
കൊല്ലം : നടുറോഡിൽ വച്ച് യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ നേതാവ് പോലീസ് പിടിയിലായി. ഡി.വൈ.എഫ്.ഐ കുളക്കട വില്ലേജ് സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ കുളക്കട പൂവറ്റൂർ രാജേഷ് ഭവനിൽ രാഹുൽ എന്ന 35 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ പതിനെട്ടിന് രാത്രിയായിരുന്നു സംഭവം. കോട്ടാത്തല തണ്ണീർപന്തൽ ക്ഷേത്ര ഉത്സവം കണ്ട് മടങ്ങവേ യുവതിയെ കോട്ടാത്തല ജംഗ്‌ഷനിൽ വച്ച് കടന്നു പിടിച്ചെങ്കിലും കുതറി മാറിയ യുവതിയെ അപമാനിക്കുകയും ചെയ്തു എന്നാണു കേസ്. എന്നാൽ പ്രശനം ഗുരുതരമാകും എന്ന് കണ്ടതോടെ ഒളിവിലായിരുന്ന ഇയാളെ മറ്റൊരു ക്ഷേത്ര ഉത്സവ സ്ഥലത്തു നിന്ന് പോലീസ് സാഹസികമായാണ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ പോലീസിന്റെ നാട് കടത്തൽ നടപടി നേരിടവേയാണ് പുതിയൊരു കേസ്.
 
പുത്തൂർ പോലീസിൽ കഴിഞ്ഞ ഒരു വര്ഷം മാത്രം മൂന്നു കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍