യുവാവിനെ വഞ്ചിച്ച് അശ്ലീല സീരീസിൽ അഭിനയിപ്പിച്ചു, യെസ്മ സംവിധായിക അറസ്റ്റിൽ

വെള്ളി, 24 ഫെബ്രുവരി 2023 (17:37 IST)
യുവാവിനെ വഞ്ചിച്ച് അശ്ലീല സീരീസിൽ അഭിനയിപ്പിച്ചെന്ന കേസിൽ സംവിധായിക ലക്ഷ്മി ദീപ്തയെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞുകൊണ്ടാണ് തന്നെ അഭിനയിപ്പിച്ചതെന്നാണ് യുവാവിൻ്റെ പരാതിയിൽ പറയുന്നത്. അശ്ലീല സിനിമയാണെന്ന് അറിയാതെയാണ് താൻ അഭിനയിക്കാൻ തയ്യാറായതെന്നും പരാതിക്കാരൻ പറയുന്നു.
 
സത്യം മനസിലാക്കിയതിനെ തുടർന്ന് പിന്മാറാൻ ശ്രമിച്ചു. എന്നാൽ കരാർ ലംഘിച്ചാൽ കനത്ത നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇതിനെ തുടർന്നാണ് സീരീസിൽ അഭിനയിച്ചതെന്നും പരാതിയിൽ യുവാവ് പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍