ഏഴാം ക്ലാസ് മുതൽ എംഡിഎംഎ ഉപയോഗം, ലഹരികൈമാറ്റം ഇൻസ്റ്റഗ്രാം വഴി: പെൺകുട്ടിയുടെ മൊഴിയിൽ 10 പേർക്കെതിരെ കേസ്

തിങ്കള്‍, 20 ഫെബ്രുവരി 2023 (20:34 IST)
ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് ലഹരിക്കൊടുക്കുകയും ക്യാരിയറാക്കുകയും ചെയ്ത സംഭവത്തിൽ 10 പേർക്കെതിരെ കേസെടുത്തു. 25 പേർ അടങ്ങുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു ലഹരിമരുന്ന് കൈമാറ്റം നടന്നിരുന്നതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
 
ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് വിദ്യാർഥിനിയെ ലഹരി ഉപയോഗിക്കാൻ പഠിപ്പിച്ചത്. മാനസിക സമ്മർദ്ദം അകറ്റാനെന്ന പേരിലാണ് നൽകിയത്. താൻ ഏഴാം ക്ലാസിലായിരിക്കെയാണ് ഇതെന്ന് പെൺകുട്ടി പറയുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിലെ പൊരുത്തക്കേടുകളും കയ്യിലെ പാടുകളും കണ്ട വീട്ടുകാരാണ് ലഹരിഉപയോഗത്തെ പറ്റി മനസിലാക്കിയത്.
 
പോലീസിൽ ഇതിനെ പറ്റി പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. സംഭവത്തിൽ സ്കൂൾ അധികൃതരും കണ്ണടച്ചതോടെയാണ് വീട്ടുകാർ ചൈൽഡ് ലൈൻ അധികൃതരെ വിളിച്ച് സംഭവം അറിയിച്ചത്. പെൺകുട്ടി നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയ്ക്ക് കീഴിലുള്ള ഡീ അഡിക്ഷൻ സെൻ്ററിൽ ചികിത്സയിലാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍