അ‌മൃത വിദ്യാലയത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു, രാജി നൽകി രേഷ്‌മ

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2022 (14:57 IST)
പുന്നോൽ കെ ഹരിദാസൻ വധക്കേസിലെ പ്രതിക്ക് വീട് വാടകയ്ക്ക് നൽകിയതിൽ അറസ്റ്റിലായ രേഷ്മയെ, ജോലി ചെയ്തിരുന്ന അമൃതവിദ്യാലയത്തിൽനിന്നു സസ്പെൻഡ് ചെയ്തു. ഇവിടെ ഇംഗ്ലീഷ് ഇൻസ്ട്രക്‌ടറായാണ് രേഷ്‌മ ജോലി ചെയ്‌തിരുന്നത്. എന്നാൽ സ്ഥാപനത്തിൽ രേഷ്മ രാജി സമർപ്പിച്ചിരുന്നു.
 
കേസിൽ രേഷ്‌മയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ സിപിഎം നേതാക്കളിൽ നിന്നും സൈബർ പോരാളികളിൽ നിന്നും സദാചാര അക്രമണം നേരിടേണ്ടിവന്നിരുന്നു. ഇക്കാര്യം കാണിച്ച് രേഷ്‌മ മുഖ്യമന്ത്രിക്ക് പരാതി നൽകി.വെള്ളിയാഴ്ച പുലർച്ചെയാണു പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെയും വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യയായ രേഷ്മയേയും പോലീസ് അറസ്റ്റ് ചെയ്‌തത്.
 
മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്നും ഏതാനും മീറ്ററുകൾ മാത്രമുള്ള വീട്ടിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article