ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരുവാതിൽക്കോട്ട പള്ളിവിളാകത്ത് വീട്ടിൽ സൂരജ് എന്ന 26 കാരനാണ് പോലീസ് പിടിയിലായത്.
പീഡനത്തിന് പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ ഒളിവിൽ പോയിരുന്നു. പേട്ട പോലീസ് എസ്.എച്ച്.ഒ റിയാസ് രാജ്, എസ്.ഐ മാരായ രതീഷ്, സുനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.