കുടുംബ വഴക്ക്: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് ജീവനൊടുക്കി

എ കെ ജെ അയ്യര്‍
വ്യാഴം, 10 ഡിസം‌ബര്‍ 2020 (12:07 IST)
വൈക്കം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് ജീവനൊടുക്കി. മറവന്‍ തുരുത്ത് തുരുത്തുമ്മ പത്തുപറയില്‍ പുരുഷോത്തമന്‍ എന്ന 58 കാരനാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലിനാണ് പുരുഷോത്തമന്‍ ഭാര്യ ശശികലയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്.
 
പരിക്കേറ്റ ശശികലയെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരമായ പരിക്കുകളോടെ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ഇവര്‍ രണ്ട് പേരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ശശികലയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടെത്തിയ നാട്ടുകാരാണ്  പരിക്കേറ്റ ശശികലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയത് പുരുഷോത്തമന്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു.
 
പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കാണപ്പെട്ടത്. പുരുഷോത്തമന്റെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article